യുവതിയുമായി അശ്ലീല അഭിമുഖം; മൂന്ന് യുട്യൂബര്‍മാര്‍ അറസ്റ്റില്‍

Three YouTubers arrested
 ചെന്നൈ: സ്വകാര്യ യുട്യൂബ് ചാനലിന് വേണ്ടി യുവതിയുമായി അശ്ലീല അഭിമുഖം നടത്തിയ മൂന്ന് യുട്യൂബര്‍മാരെ അറസ്റ്റില്‍. ലൈംഗികതയെ കുറിച്ചും സ്ത്രീ പുരുഷ ബന്ധങ്ങളെ കുറിച്ചും യുവതീയുവാക്കളുമായി പൊതു സ്ഥലത്ത് വെച്ച്  അഭിപ്രായം തേടുന്ന സ്വകാര്യ തമിഴ് ചാനലായ ചെന്നൈ ടോക്‌സ് നടത്തുന്ന മൂന്ന് യൂട്യൂബര്‍മാരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ചെന്നൈ ഡോക്സ് യുട്യൂബ് ചാനൽ ഉടമ ദിനേശ് കുമാർ, അവതാരകൻ  അസന്‍ ബാദ്ഷ,  ഛായാഗ്രാഹകൻ അജയ് ബാബു എന്നിവരാണ് അറസ്റ്റിലായത്. സ്ത്രീകളുമായി അശ്ലീല സംഭാഷണങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോ നിർമ്മിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. സ്ത്രീകളമായി നടത്തുന്ന ഇത്തരം അഭിമുഖങ്ങള്‍ മാന്യതക്ക് നിരക്കുന്നതല്ലെന്നും  ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടിവരുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. യൂട്യൂബ് ചാനല്‍ ബ്ലോക്  ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.  പൊതുസ്ഥലങ്ങളില്‍ അശ്ലീലം, സ്ത്രീകളെ  അപമാനിക്കല്‍, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ  സിറ്റി പോലീസ് കേസെടുത്തത്.

2020 വർഷം  എത്രത്തോളം നന്നായിയിരുന്നോ മോശമായിരുന്നോ  എന്ന് ചോദിക്കുന്ന വീഡിയോയിൽ യുവതി, തന്റെ ലൈംഗികതയെക്കുറിച്ച് സംസാരിക്കുന്ന മൂന്ന് മിനിറ്റ് വീഡിയോ ആണ് വൈറലായത്. ഈ വീഡിയോയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തന്നെ ഭീഷണിപ്പെടുത്തിയതായിയുവതി പരാതി നല്‍കുകയും ചെയ്തു. സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്തതിന് എലിയട്ട്‌സ് ബിച്ചില്‍ വെച്ച്  ചെന്നൈ ടോക്‌സിന്റെ അവതാരകനും ക്യാമറാമാനും ചെന്നൈ ബെസന്ത് നഗറിലെ ലക്ഷ്മി എന്ന യുവതിയാണ് പരാതി നൽകിയത്. സൈദാപേട്ട് കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതികളെ റിമാൻഡ് ചെയ്‌ത്‌  ജയിലിൽ അടച്ചു.
 
Content Highlights: Chennai Talks' Youtube Channel team arrested 


Previous Post Next Post