പാമ്പ് പിടുത്തതിനിടെ രാജവെമ്പാലയുടെ കടിയില്‍ നിന്ന് രക്ഷപെട്ടത് തലനാരിഴക്ക് - വീഡിയോ

escaped from cobra

 രാജവെമ്പാലയെ പിടിക്കുന്നതിനിടെ പാമ്പ് പിടുത്തക്കാർ രാജവെമ്പാലയുടെ കടിയില്‍ നിന്ന് അത്ഭുതകരമായി രക്ഷപെടുന്ന വീഡിയോ വൈറലാകുന്നു. കർണാടകയിലെ ശിവമോഗയില്‍ നടന്ന സംഭവത്തിന്റെ വിഡിയോയാണ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. കാടിനോട്  ചേര്‍ന്ന് കിടക്കുന്ന പുഴക്കരികിൽനിന്ന്  രണ്ട് പേര് രാജവെമ്പാലയെ പിടികൂടുന്നതിനിടെയാണ് സംഭവം.

പുഴയിലേക്ക് വീണുകിടക്കുന്ന മരത്തിനിടയില്‍ നിന്ന് രണ്ട് പേര് രാജവെമ്പാലയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ, പാമ്പിനെ പിടിക്കാൻ ഉപയോഗിച്ച വാടിയിൽനിന്നും  വഴുതി വീഴുകയായിരുന്നു. ഇതോടെ രാജവെമ്പാല ഇവരുടെ നേർക്ക്  പത്തി ഉയര്‍ത്തി കൊത്താന്‍ ശ്രമിക്കുന്നതിനിടെ  യുവാവ് നിയന്ത്രണം വിട്ട് വീഴുകയും ചെയ്യുന്നുണ്ട്. തുടർന്നും  രാജവെമ്പാല കൊത്താൻ ശ്രമിച്ചെങ്കിലും  ഒപ്പമുണ്ടായിരുന്ന യുവാവിന്‍റെ സഹായത്തോടെ വീഴ്ചക്കിടന്നിടത്ത് നിന്ന് തെന്നെ  രാജവെമ്പാലയെ പിടിക്കുകയും  കടിയേല്‍ക്കാതെ രക്ഷപെടുകയുമായിരുന്നു.
Previous Post Next Post