തൃശ്ശൂർ: പാലക്കാട് - കോങ്ങാട് എം.എൽ.എ കെ.വി. വിജയദാസ് അന്തരിച്ചു. 61 വയസ്സായിരുന്നു. കോവിഡാനന്തര പക്ഷാഘാതം, ശ്വാസകോശ രോഗം എന്നിവ ബാധിച്ച് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു.
കോവിഡ് ബാധിതാനായിരുന്ന വിജയദാസ് രോഗമുക്തി നേടിയിരുന്നു. എന്നാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ഉണ്ടായിരുന്ന അദ്ദേഹം ഡിസംബര്‍ മുതല്‍ ചികിത്സയിലായിരുന്നു. രക്തസമ്മർദവും ഓക്സിജൻ എന്നിവയുടെ ഏറ്റക്കുറച്ചിലും കാരണം ആരോഗ്യനില ഗുരുതരമാവുകയായിരുന്നു. കുറച്ച് ദിവസമായി ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ല.
സി.പി.എം നേതാവായ ഇദ്ദേഹം 2011 മുതൽ കോങ്ങാട് നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നുണ്ട്. 1975ൽ കെ.എസ്.വൈ.എഫ് പ്രവർത്തകനായാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1996ൽ ജില്ല പഞ്ചായത്ത് പ്രസിഡന്‍റായി ചുമതലയേറ്റു. പാലക്കാട് എലപ്പുള്ളി സ്വദേശിയാണ്. പിതാവ്: കെ. വേലായുധൻ. മാതാവ്: എ. താത. ഭാര്യ: വി. പ്രേംകുമാരി. രണ്ട് മക്കളുണ്ട്.

Tags:
Obituary