കുട്ടി​യെ മർദിച്ചതിനെ ചൊല്ലി തർക്കം; യുവതിയെ കുത്തിക്കൊലപ്പെടുത്തി

 

murderഇടുക്കി: കുമിളി- കൂടെ താമസിച്ചിരുന്ന യുവതിയെ നാൽപതുകാരൻ കുത്തിക്കൊലപ്പെടുത്തി കുമളി താമരക്കണ്ടത്ത് വെള്ളിയാഴ്ച രാവിലെ 7.30ഓടെയാണ് സംഭവം. താമരക്കണ്ടത്ത് വാടകക വീട്ടിൽ താമസിക്കുന്ന ഉമാമഹേശ്വരി എന്ന റസിയയാണ് (35) കൊല്ലപ്പെട്ടത്.കുട്ടിയെ തല്ലിയതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെയായിരുന്നു കൊലപാതകം.


കൊലപാതകവുമായി ബന്ധപ്പെട്ട് ഇവർക്കൊപ്പം എട്ടുമാസമായി താമസിച്ചിരുന്ന വാഗമൺ കോട്ടമല മണികണ്ഠ ഭവനിൽ ഈശ്വൻ (40) കുമളി പൊലീസ് അറസ്റ്റ് ചെയ്തു .ഇരുവരും ആദ്യബന്ധം ഉപേക്ഷിച്ചശേഷം വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുകയായിരുന്നു.

കെട്ടിട നിർമാണത്തൊഴിലാളികളാണ് ഇരുവരും. ഉമാമഹേശ്വരിയുടെ മകനെ ഈശ്വരൻ മർദിച്ചതിനെതിരെ ഉമ ചൈൽഡ് ലൈനിൽ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നുള്ള തർക്കത്തിനിടെയായിരുന്നു കൊലപാതകം. കൂടാതെ ഉമാമഹേശ്വരിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയവും കൊലപാതകത്തിന് കാരണമായി.

Previous Post Next Post