കൊച്ചി: ഹലാല്‍ ഫുഡ് ലേബൽ വിവാദത്തിൽ ബേക്കറിയുടമയെ ഭീഷണിപ്പെടുത്തിയ കേസില്‍ ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബു അറസ്റ്റില്‍. ഹലാല്‍ ലേബൽ നീക്കണമെന്നാവശ്യപ്പെട്ട് എറണാകുളം കുറുമശേരിയിൽ ബേക്കറിയുടമയെ ഭീഷണിപ്പെടുത്തിയ കേസിലാണ് നോര്‍ത്ത് പറവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഡിസംബര്‍ 28-ന് കുറുമശേരിയില്‍ പുതുതായി ആരംഭിച്ച മോദി ബേക്കറി എന്ന സ്ഥാപനത്തിന് ഹലാൽ ലേബൽ നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി നോട്ടീസ് നല്‍കിയിരുന്നു. ഹലാല്‍ ഭക്ഷണം മാത്രം കിട്ടുന്ന കടകള്‍ ബഹിഷ്‌കരിക്കണമെന്ന ആവശ്യം യൂട്യൂബിലൂടെയും ആര്‍.വി ബാബു ആഹ്വാനം നടത്തിയിരുന്നു.
സംഭവത്തില്‍ ആര്‍.വി ബാബുവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസ് എടുത്തിരുന്നു. മതവികാരം വൃണപ്പെടുത്തത്തുന്ന പരാമര്‍ശങ്ങളുടെ പേരിലാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 എ വകുപ്പ് പ്രകാരമാണ് കേസ്. ഡി.ജി.പിയുടെ നിര്‍ദ്ദേശപ്രകാരമാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്തത്.