പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ക്ക് ക്ലിയറന്‍സ് നല്‍കുന്നതിന് അപേക്ഷകന്റെ (ഫെയ്സ്ബുക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം) തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലെ പെരുമാറ്റവും പരിശോധിക്കാന്‍ ഉത്തരാഖണ്ഡ് പോലീസിന്റെ തീരുമാനം. സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് അപേക്ഷകരുടെ സാമൂഹ്യമാധ്യമങ്ങളിലെ പെരുമാറ്റവും പരിശോധിക്കാൻ തീരുമാനയിച്ചത്. ആദ്യമായാണ് ഇന്ത്യയിൽ ഒരു സംസ്ഥാനം പാസ്പോർട്ട് ക്ലിയറന്‍സിനായി സമൂഹമാധ്യമങ്ങളും പരിശോധിക്കുന്നത്.സാമൂഹ്യ മാധ്യമങ്ങളിലൂടെ തെറ്റായ പ്രവർത്തനം തടയാന്‍ പാസ്പോര്‍ട്ട് അപേക്ഷകരുടെ ഓണ്‍ലൈന്‍ സ്വഭാവവും പരിശോധിക്കേണ്ടതുണ്ടെന്നാണ് ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാര്‍ പറഞ്ഞു. സമൂഹത്തിൽ കുഴപ്പങ്ങൾ വളർത്തുന്നതിനായി സാമൂഹ്യ മാധ്യമങ്ങളിലെ ദുരുപയോഗം വർധിക്കുന്നത് തടയാൻ ഈ നടപടി ആവശ്യമാണെന്ന് തീരുമാനത്തെ ന്യായീകരിച്ചുകൊണ്ട് അശോക് കുമാര്‍ പറഞ്ഞു.
പാസ്‌പോർട്ട് നിയമത്തിൽ ദേശ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആർക്കും രേഖ നൽകരുതെന്ന നിബന്ധനയുണ്ട്. സാമൂഹ്യമാധ്യമങ്ങളുടെ വർധിച്ചുവരുന്ന ദുരുപയോഗം തടയുന്നതിനും കൂടുതൽ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുന്നതിനും ഇതുപോലുള്ള നിയന്ത്രണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പാസ്‌പോർട്ട് അപേക്ഷകർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്നാണ് ഇപ്പോൾ പൊലീസ് പരിശോധിച്ചുവരുന്നത്
