പത്താൻ സിനിമയുടെ പ്രദർശനത്തിന് ശേഷം സിനിമയെ പ്രശംസിച്ച് നടി കങ്കണ രംഗത്ത് എത്തിയിരുന്നു. പത്താൻ പോലുള്ള സിനിമകൾ വിജയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ഹിന്ദി സിനിമാ ലോകത്തെ തിരികെ കൊണ്ടുവരാൻ തങ്ങളാൽ കഴിയും വിധത്തിൽ പരിശ്രമിക്കുമെന്നും കങ്കണ ട്വീറ്റ് ചെയ്തിരുന്നു.
പത്താൻ മികച്ച വിജയം നേടി തിയറ്ററുകളിൽ ജൈത്രയാത്ര തുടരുമ്പോൾ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് കങ്കണയുടെ പുതിയ ട്വീറ്റാണ്. ഇന്ത്യൻ ജനത ഖാന്മാരെ സ്നേഹിച്ചിട്ടേയുള്ളൂവെന്നും ഭാരതം പോലൊരു രാജ്യം ലോകത്തെവിടേയുമില്ലെന്നും കങ്കണ ട്വീറ്റ് ചെയ്തു. പത്താന്റെ വിജയത്തെ കുറിച്ചുള്ള പ്രിയങ്ക ഗുപ്തയുടെ ട്വീറ്റ് പങ്കുവെച്ച് കൊണ്ടായിരുന്നു നടിയുടെ പ്രതികരണം.