കണ്ണൂർ: കോവിഡ് ബാധിതനായി ചികിത്സയിൽ കഴിയുന്ന സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍റെ നില ഗുരുതരമെന്ന് റിപ്പോർട്ട്. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള അദ്ദേഹത്തെ കടുത്ത ന്യൂമോണിയയെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഉപകരണങ്ങളുടെ സഹായത്തോടൊണ് ശ്വസിക്കുന്നത്. കടുത്ത ന്യുമോണിയക്കൊപ്പം പ്രമേഹവും ഉള്ളതാണ് അദ്ദേഹത്തിന്‍റെ നില ഗുരുതരമാക്കിയത്.ഒരാഴ്ച മുമ്പാണ് എം.വി ജയരാജനെ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞദിവസം ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ആശുപത്രിയിലെത്തി ഡോക്ടര്‍മാരെ കണ്ടിരുന്നു. തിരുവനന്തപുരത്തു നിന്നും വിദഗ്ധ ഡോക്ടര്‍മാര്‍ ഉടൻ പരിയാരം മെഡിക്കൽ കോളേജിൽ എത്തുമെന്നാണ് റിപ്പോർട്ട്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ കോവിഡ് വിദഗ്ധന്‍ ഡോ.അനൂപ് ആശുപത്രിയിലെത്തി ജയരാജനെ പരിശോധിച്ചിരുന്നു.
നേരത്തേ മുഖ്യമന്ത്രിപിണറായി വിജയൻ ജയരാജന്‍റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ആശുപത്രി സൂപ്രണ്ട് ഡോ. കെ.സുദീപുമായി ടെലിഫോണിൽ ചർച്ച നടത്തിയിരുന്നു.
നേരത്തേ മുഖ്യമന്ത്രിപിണറായി വിജയൻ ജയരാജന്‍റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ആശുപത്രി സൂപ്രണ്ട് ഡോ. കെ.സുദീപുമായി ടെലിഫോണിൽ ചർച്ച നടത്തിയിരുന്നു.
