മലപ്പുറം: മാറഞ്ചേരി മുക്കാല സർക്കാർ സ്കൂളിലെ 116 വിദ്യാർഥികൾക്കും 34 അധ്യാപകർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. പത്താംക്ലാസിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിക്ക് വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് 684 വിദ്യാർത്ഥികളിൽ നടത്തിയ പരിശോധനയിലാണ് 116 വിദ്യാർഥികൾക്കും 34 അധ്യാപകർക്കും കോവിഡ് സ്ഥിരീകരിച്ചത്.
സ്കൂളിൽ തന്നെയുള്ള ഹയർസെക്കൻഡറി വിഭാഗം വിദ്യാർത്ഥികളെ ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ല. വരും ദിവസം ഇവരെയും പരിശോധനയ്ക്ക് വിധേയമാക്കും എന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
ജില്ലയിലെത്തന്നെ പെരുമ്പടപ്പ് വന്നേരി സ്കൂളിലും കോവിഡ് വ്യാപനം.വന്നേരി സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികൾക്കു മടക്കം 87 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചു. പരിശോധിച്ച എല്ലാ അധ്യാപകർക്കും കോവിഡ് സ്ഥിരീകരിച്ചു.53 വിദ്യാർത്ഥികളിൽ നടത്തിയ പരിശോധനയിൽ 43 വിദ്യാർത്ഥികൾക്കും കോവിഡ് വൈറസ് സ്ഥിരീകരിച്ചു.
മലപ്പുറം തൃശൂർ ജില്ലകളിൽ നിന്നായി നൂറുകണക്കിന് വിദ്യാർഥികളാണ് മാറഞ്ചേരി സ്കൂളിൽ പത്താം ക്ലാസിലും ഹയർ സെക്കൻഡറിയിലും ആയി പഠിക്കുന്നത്. കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചത് മേഖലയിൽ ആശങ്ക ഇടയാക്കിയിട്ടുണ്ട്. ഇവിടെ വൈറസ് സ്ഥിരീകരിച്ച വിദ്യാർഥികൾക്കും അധ്യാപകർക്കും ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.