ചെന്നിത്തലയെ പൊന്നാനിയിൽ മത്സരിക്കാൻ വെല്ലുവിളിച്ച് സ്പീക്കർ

ponnani
 മലപ്പുറം: രമേശ് ചെന്നിത്തലയെ പൊന്നാനി നിയമസഭയിൽ മത്സരിക്കാൻ വെല്ലുവിളിച്ച് സ്പീക്കർ ശിവരാമകൃഷ്ണൻ. ആർജവമുണ്ടെങ്കിൽ പൊന്നാനിയിൽ വന്നു മത്സരിക്കണമെന്ന് പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് സ്പീക്കർ. ചെന്നിത്തലയുമായി ഒളിമറ യുദ്ധമോ ,പുകമറയുദ്ധമോ അല്ല നടത്തിയത്. നിയമസഭയിൽ ചോദിച്ച കാര്യങ്ങൾക്ക് എല്ലാം മറുപടി നൽകിയതാണ്. സ്പീക്കർ പദവിയുടെ പരിമിതി ദൗർബല്യമായി കാണരുത് സ്പീക്കർ ശ്രീരാമകൃഷ്ണൻ പൊന്നാനിയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ആയുധം ഇല്ലാത്ത ഒരാളുടെ അടുത്ത് ആയുധം കൊണ്ട് പോരാടാൻ വരുന്ന രൂപമാണ് ചെന്നിത്തലയുടെത്. ചെന്നിത്തലക്ക് സ്ഥലജല വിഭ്രാന്തിയാണ് പൊന്നാനിയിൽ എത്തിയിട്ട് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് രാഷ്ട്രീയ പ്രരിതമാണെന്നും. ചെന്നിത്തല പ്രതികാര ബുദ്ധിയോടെ പെരുമാറുന്നു ചെന്നിത്തലക്ക് എതിരെ കേസ്സ് എടുത്തതിനുള്ള പക പോക്കലാണെന്നും സാന്ത്വന സ്പര്‍ശം അദാലത്തിൽ പൊന്നാനിയിലെ ഉദ്ഘാടനം കഴിഞ്ഞ് മാധ്യമ പ്രവർത്തകരോട് പറഞ്ഞതാണ് ഇക്കാര്യം.
Previous Post Next Post