പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലെ കോൺഗ്രസിലെ സംഘി (സംഘ് പരിവാർ) ഗ്രൂപ്പിൻ്റെ തലവനാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. സ്വന്തം മകന് ഐഎ എസ് കിട്ടാൻ വേണ്ടി വഴിവിട്ട കളികളും, ഊക്കൻ തള്ള് തള്ളിയിട്ടും കിട്ടാതായപ്പോൾ ഐ.ആർ.എസ് കൊണ്ട് രമേശ് ചെന്നിത്തല തൃപ്തിയടഞ്ഞെന്നും ജലീൽ പരിഹസിച്ചു.തവനൂർ മണ്ഡലത്തിലെ ആലത്തിയൂരിൽ യുഡിഎഫ് ന്റെ ഐശ്വര്യ കേരള യാത്രയുടെ സ്വീകരണസമ്മേളനത്തിന്റെ ചിത്രങ്ങൾ പങ്ക് വെച്ച് രമേശ് ചെന്നിത്തല തന്റെ ഫെയ്‌സ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ (ബന്ധു നിയമനം,മാർക്ക് ദാനം, സർവ്വകലാശാലകളിലെ സ്വജനപക്ഷപാതം, സ്വർണ്ണക്കടത്ത് ഇങ്ങനെ കറ പുരണ്ട അഞ്ചു വർഷങ്ങളുടെ ട്രാക്ക് റെക്കോർഡാണ് തവനൂരിന്റെ ജനപ്രതിനിധി കെടി ജലീലിന്റേത്.ആലത്തിയൂരിലെ സ്വീകരണം, തവനൂർ ഒരു രാഷ്ട്രീയ മാറ്റത്തിന് ഒരുങ്ങി എന്ന സൂചന നൽകുന്നു ) സ്‌ക്രീൻ ഷോട്ട് അടക്കം പങ്കു വെച്ചാണ് ജലീലിന്റെ പ്രതികരണം.
കെ.ടി ജലീലിന്റെ ഫെയ്‌സ് കുറിപ്പ്
സ്വന്തം മകന് IAS കിട്ടാൻ നടത്തിയ വഴിവിട്ട കളികൾ, ഊക്കൻ തള്ള് തള്ളിയിട്ടും കിട്ടാതായപ്പോൾ IRS ൽ തൃപ്തിയടഞ്ഞ കഥ,മറ്റൊരു മകന് അമൃത മെഡിക്കൽ കോളേജിൽ PG ക്ക് ഫീസ് കൊടുക്കാൻ ബാർ മുതലാളിമാരിൽ നിന്ന് ഒരു കോടി കൈക്കൂലി വാങ്ങിയ കേസിൽ കുടുങ്ങിക്കിടക്കുന്ന അനുഭവം, കോൺഗ്രസ്സിലെ സംഘി ഗ്രൂപ്പിൻ്റെ തലൈവർ, അങ്ങിനെ ഒരുപാട് വിശേഷണങ്ങൾക്കർഹനാണ് പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല. തവനൂരിൽ മാറ്റത്തിൻ്റെ കാറ്റ് വീശുന്നുണ്ടെങ്കിൽ രമേശ്ജിക്കും ഒരു കൈ നോക്കാവുന്നതാണ്. എന്താ വരുന്നോ കേളപ്പജിയുടെ മണ്ണിലേക്ക്?
