വിജയരാഘവനെ കൂട്ടിലടക്കാൻ സി.പി.എം തയ്യാറാകണമെന്ന് സുന്നി നേതാവ്

sunni-leader

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനെ കൂട്ടിലടക്കാൻ സി.പി.എം തയ്യാറാകണമെന്ന് സമസ്ത കേരളം യുവജന സംഘം ( എസ്.വൈ.എസ് ) സംസ്ഥാന സെക്രട്ടറി  മുസ്തഫ മാസ്റ്റർ മുണ്ടുപാറ. ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. മുസ്ലിം വിരോധം മാത്രം ചർദ്ദിക്കുന്ന ഇദ്ദേഹം ശുദ്ധവർഗ്ഗീയവാദിയാണെന്നും മുണ്ടുപാറ ഫെയ്‌സ് ബുക് പോസ്റ്റിൽ കുറിച്ച്


ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :

വിജയരാഘവനെ കൂട്ടിലടക്കാൻ സി.പി.എം തയ്യാറാകണം

സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ്റെ ഓരോ ഇടപെടലുകളും സംഘികളെ തോൽപിക്കും വിധത്തിലാണ്.വാ തുറന്നാൽ മുസ്ലിം വിരോധം മാത്രം ചർദ്ദിക്കുന്ന ഇദ്ദേഹം ശുദ്ധവർഗ്ഗീയവാദിയാണെന്ന് പലതവണ തെളിയിച്ചു കഴിഞ്ഞു. ഇദ്ദേഹത്തെ കൂട്ടിലടക്കാൻ വൈകുന്ന ഓരോ നിമിഷങ്ങളും മതേതര കേരളത്തിൻ്റെ തകർച്ചക്ക് വഴിയൊരുക്കും.സാമുദായിക സംഘർഷമാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.
സംവരണാവകാശം ചോദിക്കുന്നത് വർഗ്ഗീയതയായി കാണുന്ന ഇദ്ദേഹത്തിന് സംഘിപാളയമാണ് കൂടുതൽ ഭൂഷണം.

Previous Post Next Post