ഡൽഹി: മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് ജാമ്യം. കടുത്ത ഉപാധികളോടെ അഞ്ച് ദിവസത്തെ ഇടക്കാല ജാമ്യമാണ് സുപ്രിം കോടതി അനുവദിച്ചിരിക്കുന്നത്. മാതാവിനെ അല്ലാതെ മറ്റാരെയും കാണരുത്. മാധ്യമങ്ങളോട് സംസാരിക്കരുത് തുടങ്ങിയ ഉപാധികളാണ് ജാമ്യവ്യവസ്ഥയിലുള്ളത്.
സിദ്ദീഖ് കാപ്പനെ ഉത്തരപ്രദേശിൽ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ട ബാലികയുടെ നാട്ടിലേക്കുള്ള യാത്രക്കിടെ ഉത്തരപ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തി ജയിലിലടക്കുകയായിരുന്നു. ജാമ്യം രണ്ട് ദിവസമായി കുറക്കണമെന്ന സോളിസിറ്റർ ജനറലിന്‍റെ വാദം കോടതി തള്ളി.