തഞ്ചാവൂര്‍: തമിഴ്‌നാട്- ഓട് ഇളക്കി കുരങ്ങന്മാര്‍ വീട്ടിൽ നിന്നും റാഞ്ചിക്കൊണ്ടു പോയ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം. വീടിന്റെ മേല്‍ക്കൂരയിലെ ഓടുകള്‍ നീക്കി അകത്ത് കടന്നാണ് ഉറങ്ങുകയായിരുന്ന ഇരട്ടകുട്ടികളെ എടുത്തുകൊണ്ട് പോയത്.
ഒരാഴ്ച പ്രായമായ ഇരട്ട കുട്ടികളെയാണ് കുരങ്ങന്മാര്‍ റാഞ്ചിയെടുത്തത്. വീടിന്റെ മേല്‍ക്കൂരയില്‍ കുരങ്ങന്മാരെ കണ്ട അമ്മ ഭുവനേശ്വരി ബഹളം വെച്ചു. പിന്നീടാണ് കുട്ടികളെ നഷ്ടപ്പെട്ടതായി മനസിലായത്. അമ്മയുടെ നിലവിളികേട്ട് അയല്‍വാസികള്‍ ഓടിയെത്തി മേല്‍ക്കൂര പരിശോധിച്ചു. ഒരു കുട്ടിയെ ലഭിക്കുകയും ചെയ്തു. രണ്ടാമത്തെ കുട്ടിയെയാണ് വീടിന് സമീപത്ത് ജലാശയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.