മലപ്പുറം: വർഷങ്ങൾക്ക് ശേഷം ഹാദിയയെ കാണാന്‍ മാതാപിതാക്കളെത്തി. ഹാദിയ ആരംഭിച്ച ഒതുക്കുങ്ങലിലെ ക്ലിനിക്കിലെത്തിയാണ് പിതാവ് അശോകനും മാതാവ് പൊന്നമ്മയും ഹാദിയയെ കണ്ടത്.
ഇതിനു ശേഷം പഠനം പൂർത്തിയാക്കിയ ഹാദിയ മലപ്പുറം ഒതുക്കുങ്ങലിൽ 2019 ൽ സ്വന്തമായി ക്ലിനിക് ആരംഭിക്കുകയായിരുന്നു. ഡോക്ടർ ഹാദിയ ക്ലിനിക്ക് എന്നാണ് ക്ലിനിക്കിന്റെ പേര
ഹാദിയയുടെ മതമാറ്റവും, തുടർന്ന് ഷെഫീൻജഹാനുമായിനടന്ന വിവാഹവും തുടർന്ന് നടന്ന നിയമ പോരാട്ടവും ദേശീയ തലത്തിൽ ഏറെ ശ്രദ്ധേയമായ സംഭവമായിരുന്നു. കോട്ടയം ജില്ലയിലെ വൈക്കത്ത് കാരാട്ട് വീട്ടില്‍ കെ.എം അശോകന്റെ മകള്‍ അഖില എന്ന പെണ്‍കുട്ടി ഇസ്‌ലാം മതം സ്വീകരിച്ച് ഷെഫീൻ ജഹാനെ വിവാഹം കഴിക്കുകയായിരുന്നു.
ഈ വിവാഹം ഹൈക്കോടതി റദ്ദാക്കി, ഹാദിയയെ വീട്ടുത്തടങ്കിലാക്കി തുടർന്ന് ഷെഫീൻ ജഹാൻ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഹോമിയോപ്പതി ഡോക്ടറാകാൻ പഠിക്കുന്ന സമയത്തായിരുന്നു ഹാദിയയുടെ മതംമാറ്റവും അനുബന്ധ സംഭവങ്ങളും. ഏറെ നാൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഹാദിയയുടെയും ഷെഫീൻ ജഹാന്റെയും വിവാഹം സുപ്രീംകോടതി അംഗീകരിച്ചത്.
ഇതിനു ശേഷം പഠനം പൂർത്തിയാക്കിയ ഹാദിയ മലപ്പുറം ഒതുക്കുങ്ങലിൽ 2019 ൽ സ്വന്തമായി ക്ലിനിക് ആരംഭിക്കുകയായിരുന്നു. ഡോക്ടർ ഹാദിയ ക്ലിനിക്ക് എന്നാണ് ക്ലിനിക്കിന്റെ പേര

