വോട്ടര്‍മാരോട് മാപ്പ്പറയണം: നിയമസഭയിലേക്ക് മത്സരിക്കരുത്; കുഞ്ഞാലിക്കുട്ടിക്കെതിരെ മലപ്പുറം ആത്മാഭിമാന സംരക്ഷണ സമിതി

apologize-to-voters-do-not-run-for-legislature
മലപ്പുറം: അകാരണമായി എംപി സ്ഥാനം രാജിവെച്ച് കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പ്രതിഷേധവുമായി മലപ്പുറത്ത് "ആത്മാഭിമാന സംരക്ഷണ സമിതി"  എന്ന പേരിൽ യുവജന കൂട്ടായ്മ. മലപ്പുറം നമ്മുടെ ആത്മാഭിമാനം എന്ന മുദ്രാവാക്യമുയർത്തിയാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ മലപ്പുറം ആത്മാഭിമാന സംരക്ഷണ സമിതി പ്രതിഷേധവുമായി രംഗത്തെത്തിയത്.

തുടരെ തുടരെയുള്ള  ഉപതെരഞ്ഞെടുപ്പുകൾക്ക് കാരണക്കാരനായി വോട്ടർമാരുടെ ആത്മാഭിമാനത്തെ വെല്ലുവിളിക്കുന്നു എന്നാണ് സംരക്ഷണ സമിതിയുടെ ആരോപണം. ലോകസഭാ അംഗത്തം രാജിവച്ചതിൽ കുഞ്ഞാലിക്കുട്ടി മലപ്പുറത്തെ വോട്ടർമാരോട് മാപ്പ് പറയണമെന്നും നിയസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കരുതെന്നുമാണ്  ആത്മാഭിമാന സംരക്ഷണ സമിതി ആവശ്യം.

മുസ്ലീം ലീഗിനെയും യു.ഡി.എഫിനെയും വിശ്വസിച്ച് കുഞ്ഞാലിക്കുട്ടിക്ക് നൽകിയ വോട്ടിന് കടലാസിന്‍റെ വില പോലും നൽകിയില്ല. പൊതു അഭിപ്രായത്തെ തള്ളിക്കളഞ്ഞും വോട്ടർമാരെ വെല്ലുവിളിച്ചും കുറ്റബോധമില്ലാതെയാണ് കുഞ്ഞാലിക്കുട്ടിയുടെ രാജിയെന്നും സംഘടനാ ഭാരവാഹികൾ ആരോപിച്ചു.

അതേസമയം, തങ്ങളുടെ കൂട്ടായിമ രാഷ്ട്രീയത്തിന് അതീതമാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും  മുൻ എം.എസ്.എഫ്  നേതാക്കൾ ഉൾപ്പെടെയുള്ളവരാണ് സംഘടനക്ക് നേതൃത്വം നൽകുന്നത്.
 

Previous Post Next Post