സെക്രട്ടറിയേറ്റ് മന്ദിരത്തിലെ പ്രോട്ടോകോൾ ഓഫിസിൽ തീപിടിത്തം; ഫയലുകള്‍ കത്തി നശിച്ചു

keralaതിരുവനന്തപുരം: സെക്രട്ടറിയേറ്റ് മന്ദിരത്തിലെ പ്രോട്ടോകോൾ ഓഫിസിൽ തീപിടിത്തം. നോര്‍ത്ത് ബ്ലോക്കിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്. അഗ്നിശമനസേന എത്തി തീ അണച്ചു. കാര്യമായ നാശനഷ്ടമില്ലെങ്കിലും നിരവധി ഫയലുകൾ കത്തി നശിച്ചതായാണ് സൂചന.കമ്പ്യൂട്ടറിൽനിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

അതേസമയം, സ്വർണക്കടത്ത് ഉൾപ്പെടെയുള്ള വിവാദ കേസുകളുടെ ഫയൽ നശിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ് തീപിടിത്തത്തിന് പിന്നിലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം തെളിവുനശിപ്പിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് സംശയമുണ്ട്. വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Previous Post Next Post