കൊടിഞ്ഞി ഗുണ്ടാവിളയാട്ടം; ഏഴ് പേര്‍ക്കെതിരെ കേസെടുത്തു

kodinhi
തിരൂരങ്ങാടി: കൊടിഞ്ഞിയില്‍ ഗുണ്ടാവിളയാട്ടം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതിന് ഏഴ് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ബിറ്റ് കോയിന്‍ തട്ടികൊണ്ട് പോകല്‍ കേസിലെ പ്രതിയും താനൂര്‍ പരിയാപുരം ചെറുവത്ത് കൊറ്റായില്‍ ഷൗക്കത്ത്(45), പരപ്പനങ്ങാടി സ്വദേശികളായ പോക്കുഹാജിന്റെ പുരക്കല്‍ ഫദല്‍(36), താനൂര്‍ സ്വദേശി ഹനീഫ, പന്താരങ്ങാടി പാറപ്പുറം സ്വദേശി സി.ടി അഫ്‌സല്‍ മറ്റു കണ്ടാലറിയാവുന്ന മൂന്ന് പേര്‍ക്കെതിരെയുമാണ് കേസെടുത്തിട്ടുള്ളത്.

കൊടിഞ്ഞിയിലെ വ്യാപാരസ്ഥാപനത്തിൽ  നടന്ന പണമിടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെനേരിടുന്നതിന് വേണ്ടി കട ഉടമകള്‍ ഏര്‍പ്പാടാക്കിയ ഗുണ്ടാസംഘം നാട്ടുകാരുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടത്  വാര്‍ത്തയാക്കിയതിനെ തുടര്‍ന്നാണ് റിപ്പോര്‍ട്ടര്‍ യു.എ റസാഖിനെ ഗുണ്ടാസംഘം ഭീഷണിപ്പെടുത്തിയത്. വധിക്കുമെന്നും തട്ടികൊണ്ട് പോകുമെന്നുമാണ് ഭീഷണി. വിഷയത്തില്‍ പോലീസ് വിശദമായി അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

Previous Post Next Post