ചമ്രവട്ടത്ത് തലയോട്ടിയും എല്ലുകളും കണ്ടെത്തിയ സംഭവം; മരിച്ചത്​ എടപ്പാൾ സ്വദേശി

incident-where-skull-and-bones-were-found

 മൂന്ന് വർഷം മുമ്പ് മരിച്ച എടപ്പാൾ പൊൽപ്പാക്കര സ്വദേശി തുപ്രന്റേതാണ് മൃതദേഹം

പൊന്നാനി: ചമ്രവട്ടം പാലത്തിന് സമീപം ഭാരതപ്പുഴയിൽ തലയോട്ടിയും എല്ലുകളുമടക്കം മൃതദേഹ അവശിഷ്ടം  കണ്ടെത്തിയസംഭവത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു. മൂന്ന് വർഷം മുമ്പ് മരിച്ച എടപ്പാൾ പൊൽപ്പാക്കര സ്വദേശി തുപ്രന്റേതാണ് മൃതദേഹ അവശിഷ്ടമെന്ന് സ്ഥിരീകരിച്ചു. എല്ലിനൊപ്പം ലഭിച്ച തുടയെല്ലിലെ സ്റ്റീൽ എടപ്പാൾ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിൽ വെച്ചതാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

മരണശേഷം വീട്ടുവളപ്പിലാണ് തുപ്രൻറെ  മൃതദേഹം സംസ്കരിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, വീട് ഭാഗം വെച്ചതിനെത്തുടർന്ന് മൃതദേഹം അടക്കം ചെയ്ത സ്ഥലത്ത് വീട് നിർമാണത്തിനായി കുഴിച്ചപ്പോൾ എല്ലുകൾ ലഭിച്ചു. ഇവ ഫെബ്രുവരി രണ്ടിന് തിരുനാവായയിലും, ചമ്രവട്ടത്തും ഉപേക്ഷിച്ചിരുന്നു. ചമ്രവട്ടം പാലത്തിന് സമീപം പുഴയിൽ ഒഴുക്കിയ എല്ലുകളാണ് കരകരയ്ക്കടിഞ്ഞത്. വീണതിനെത്തുടർന്ന് തുടയെല്ല് പൊട്ടിയപ്പോഴാണ് തുപ്രന് സ്റ്റീൽ വെച്ച് പിടിപ്പിച്ചതെന്ന് പൊന്നാനി സി.ഐ മഞ്ജിത് ലാൽ പറഞ്ഞു.
 

Previous Post Next Post